അറസ്റ്റിലായ പ്രതികള്‍ 
Kerala

ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; വാഹനാപകടമാക്കി മാറ്റാന്‍ ശ്രമം; സഹോദരനും സുഹൃത്തും അറസ്റ്റില്‍

സഹോദരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വാഹനാപകടമാക്കി മാറ്റാനായിരുന്നു ശ്രമം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പൊലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്പൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്. സഹോദരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വാഹനാപകടമാക്കി മാറ്റാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരന്‍ ഷെറിനെയും സുഹൃത്ത് അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ചേറ്റുപുഴ റോഡില്‍ വച്ചായിരുന്നു സംഭവം. തൃശൂര്‍ ശക്തന്‍ നഗറിലുള്ള ബാറില്‍ നിന്ന് മദ്യപിച്ചശേഷം സഹോദരങ്ങളും സുഹൃത്തും ബൈക്കില്‍ അരിമ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. വഴിയില്‍ വച്ച് ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെചൊല്ലി സഹോദരങ്ങളായ ഷെറിനും ഷൈനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതിനിടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ഷൈന്‍ ഷെറിന്റെ തലയ്ക്കടിക്കുകയായിരുന്നു. 

ഷെറിന്‍ മരിച്ചെന്ന് മനസിലാക്കിയ ഷൈനും അരുണും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തലയ്ക്ക് ഏറ്റ പരിക്ക് വാഹനാപകടത്തില്‍ സംഭവിച്ചതാണെന്ന് ഡോക്ടറെ അറിയിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഫോറന്‍സിക് സര്‍ജന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സഹോദരനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതോടയൊണ് കൊലപാതകമാണെന്ന വിവരം പുറത്തറിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും