കണ്ണൂരില്‍ ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് വെളുത്തേടത്ത് വീട്ടില്‍ സജേഷ് (36) ആണ് മരിച്ചത്. കണ്ണൂര്‍ ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപത്തുവച്ച് ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത് 

ഉടന്‍തന്നെ സജേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിക്കടിയില്‍ ഉറങ്ങിയ സജേഷിന്റെ കാലുകള്‍ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സജേഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com