കൽപ്പാത്തിയിൽ ദേവരഥസംഗമം 
Kerala

പതിനായിരക്കണക്കിന് വിശ്വാസികൾ സാക്ഷി; ആവേശത്തേരിൽ കൽപ്പാത്തിയിൽ ദേവരഥസംഗമം

നവംബർ എട്ടിന് കൊടിയേറിയ രഥോത്സവത്തിൽ പതിനാലാം തീയതിയാണ് രഥ പ്രയാണത്തിന് തുടക്കമായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി കൽപ്പാത്തിയിൽ ദേവരഥ സം​ഗമം നടന്നു. വൈകുന്നേരം 6 15 കഴിഞ്ഞതോടെ ചാത്തപുരം പ്രസന്ന മഹാഗണപതിയും എതിർവശത്തു നിന്ന് ലക്ഷ്മി നാരായണ പെരുമാളും സഞ്ചരിച്ച രഥങ്ങൾ കൽപ്പാത്തിയിലെ തേര്മുട്ടിയിൽ എത്തിയതോടെയാണ് രഥ സംഗമം നടന്നത്.

നേരത്തെ ഇവിടെ എത്തി കാത്തുനിന്നിരുന്ന വിശാലാക്ഷി സമേത വിശ്വനാഥനും, വള്ളി ദൈവാനാ സമേത മുരുകനും മഹാഗണപതിയും രഥ സംഗമത്തിൽ ഒപ്പം ചേർന്നു. ഇതോടെ അഞ്ചു രഥങ്ങൾ തേര് മുട്ടിയിൽ ഒന്നിച്ചു. ദേവരഥസംഗമത്തിന് കാലം വീണ്ടും സാക്ഷിയായി. വിശ്വാസികൾ ആവേശപൂർവ്വം ആർത്ത് വിളിച്ചു.

നവംബർ എട്ടിന് കൊടിയേറിയ രഥോത്സവത്തിൽ പതിനാലാം തീയതിയാണ് രഥ പ്രയാണത്തിന് തുടക്കമായത്. ഉത്സവമൂർത്തികൾ മൂന്നു ദിവസങ്ങളിൽ ഗ്രാമവീഥികളിൽ എഴുന്നള്ളി ഭക്തരെ ആശിർവദിച്ചു. നാളെ രാവിലെ നടക്കുന്ന ധ്വജ അവരോഹണത്തോടെ സമാപനമാവും.

The 'Devaratha Sangamam' took place in Kalpathi in the presence of devotees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്ഐആർ നടപ്പാക്കാന്‍ തീരുമാനിച്ചത് ആര്? തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം

രോഹന് ഫിഫ്റ്റി, ചേട്ടന്റെ വെടിക്കെട്ട്, 5 വിക്കറ്റ് പിഴുത് നിധീഷ്; മഹാരാഷ്ട്രയെ തകർത്ത് സഞ്ജുവും സംഘവും

സാവരിയ വധക്കേസ്: സഹപാഠിയായ പ്രതിക്ക് 8 വർഷം തടവുശിക്ഷ

SIR ൽ ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം, മണ്ഡലകാലത്തിന് തുടക്കം, ലുലാകു ബൂട്ടഴിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തീവ്രത പൂണ്ട് 'അക്വാന്‍ ചുഴലിക്കാറ്റ്' ആന്ധ്രാ തീരത്തേക്ക്; 145 കിലോമീറ്റര്‍ വരെ വേ​ഗത്തിൽ കാറ്റിന് സാധ്യത; തമിഴ്‌നാട്ടില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്