തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചപ്പോള്‍/ വിഡിയോ ദൃശ്യം 
Kerala

ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കിഴക്കേ കോട്ടയില്‍ തീപിടിത്തം

ബസ് വെയ്റ്റിങ്ങ് ഷെഡിന് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയില്‍ വന്‍ തീപിടിത്തം. ബസ് വെയ്റ്റിങ്ങ് ഷെഡിന് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്. നാലു കടകള്‍ കത്തിനശിച്ചു. 

സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു കടകള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.

ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനെത്തുടര്‍ന്ന് വന്‍ നാശനഷ്ടം ഒഴിവായതായി മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 

സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍