ടെലിവിഷന്‍ ദൃശ്യം 
Kerala

'കൃപേഷിനെ അരിഞ്ഞ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല'; മണ്ണാര്‍ക്കാട് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നഗരം ചുറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: എകെജി സെന്ററിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നടത്തിയ പ്രതിഷേധത്തിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല. ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല. വല്ലാതങ്ങ് കളിക്കേണ്ട കോൺഗ്രസേ. കളിക്കാൻ നിന്നാൽ കൈയ്യും വെട്ടും,  കാലും വെട്ടും എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. 

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കൊലവിളി മുദ്രാവാക്യവുമായി നഗരം ചുറ്റിയത്.  സ്കൂട്ടിലെത്തിയ അക്രമി രാത്രി സ്ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. എകെജി സെൻററിനുള്ളിലിരുന്നവർ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. എന്നാൽ എകെജി സെൻററിന് മുന്നിലും, എതിരെ സിപിഎം നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയിറപ്പിച്ചിരുന്ന പൊലീസുകാർ അക്രമിയെ കണ്ടില്ല. 

സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.  

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT