പിണറായിയുടെ കട്ടൗട്ട് ചിത്രം ഫെയ്‌സ്ബുക്ക്‌ 
Kerala

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി

മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാപിച്ച  പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. കട്ടൗട്ടിന്റെ തല വെട്ടിമാറ്റി. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്. 

കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ധര്‍മ്മടം. തലശ്ശേരി മണ്ഡലത്തിന്റെയും പഴയ എടക്കാട് മണ്ഡലത്തിന്റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2008 ലാണ് ധര്‍മ്മടം മണ്ഡലം രൂപീകൃതമാവുന്നത്. എടക്കാട്, തലശേരി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ചെമ്പിലോട്, കടമ്പൂര്‍, പെരളശേരി, ധര്‍മടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളാണ് ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചുന്നു. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കെകെ നാരായണന്‍ ആയിരുന്നു സിപിഎമ്മിന് വേണ്ടി ജനവിധി തേടിയത്. അന്ന് കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെതിരെ 15162 വോട്ടുകള്‍ക്ക് കെകെ നാരായണന്‍ വിജയിച്ചു. നാരായണന് 72354 വോട്ടുകള്‍ ലഭിച്ചപ്പോള്‍, മമ്പറം ദിവാകരന് നേടാന്‍ സാധിച്ചത് 57192 വോട്ടുകള്‍ മാത്രം. ബിജെപി സ്ഥാനാരത്ഥിയായ സിപി സംഗീതയക്ക് ലഭിച്ചത് കേവലം 4963 വോട്ട് മാത്രമായിരുന്നു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മത്സരിക്കാന്‍ എത്തി. കോണ്‍ഗ്രസ് ഇത്തവണയും മമ്പറം ദിവാകരന് അവസരം നല്‍കി. എന്നാല്‍ 2011 ലേതിനേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്നും വിജയിച്ച് കയറി കേരള മുഖ്യമന്ത്രിയായി. മമ്പറം ദിവാകരനെതിരെ 36905 വോട്ടിനായിരുന്നു പിണറായിയുടെ വിജയം. ഇത്തവണ കോണ്‍ഗ്രസ് നേതാവ് 
സി രഘുനാഥും ബിജെപി സ്ഥാനാര്‍ഥി സി കെ പദ്മനാഭനാണ് പ്രധാന എതിര്‍ സ്ഥാനാര്‍ഥികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT