തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍ 
Kerala

മിന്നല്‍ പരിശോധന; സ്വകാര്യ പ്രാക്ടീസ് നടത്തിയ മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി പിടിയില്‍

കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി വിജിലന്‍സിന്റെ പിടിയില്‍. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ അബ്ദുള്‍ ലത്തീഫ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. 

ഇയാള്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആ സമയത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്നു. ഡോക്ടറെ വിജിലന്‍സ് കൈയോടെ പിടികൂടുകയും ചെയ്തു.

ഡോക്ടര്‍ അബ്ദുള്‍ ലത്തീഫിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്. ഇതിന്റെ രേഖകളും വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ ആശുപത്രി ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആരോഗ്യവകുപ്പിന് നല്‍കും. ഇയാള്‍ വീട്ടിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT