അറസ്റ്റിലായ വിഷ്ണു നായർ  ടിവി ദൃശ്യം
Kerala

പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചു; യുവാവ് അറസ്റ്റില്‍

സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചതായി ആക്ഷേപമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കുന്നത്ത് കെഎച്ച്എം എല്‍പിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ പ്രദേശവാസിയായ വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ പിടിഎ യോഗത്തിനിടെ അസഭ്യവര്‍ഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങള്‍ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിര്‍ബന്ധപൂര്‍വം ക്ലാസ് മുറിയില്‍ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയില്‍ പറയുന്നു.

സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ ഇയാള്‍ എന്തു കാരണത്താലാണ് അധ്യാപികയെ മര്‍ദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21