മന്ത്രി എ പി അനില്‍കുമാര്‍ 
Kerala

'കെപിസിസി പ്രസിഡന്റ് ആരാകണം എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും, അതുവരെ ക്ഷമിക്കൂ'

ഹൈക്കമാന്‍ഡിന് തീരുമാനം പ്രഖ്യാപിക്കാന്‍ അതിന്റേതായ നടപടിക്രമങ്ങളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് ആരാകണം എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍. എപ്പോഴാണോ സമയമാകുന്നത് അപ്പോള്‍, ആരെയാണോ പ്രസിഡന്റ് ആക്കാന്‍ തീരുമാനിച്ചത്, അയാളെ ഹൈക്കമാന്‍ഡ് പ്രസിഡന്റ് ആക്കും. ഞങ്ങളെല്ലാം അതിനെ പിന്തുണയ്ക്കും. അത്രയേയൂള്ളൂ കാര്യങ്ങളെന്ന് മന്ത്രി അനില്‍കുമാര്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഓരോ ദിവസവും പല പേരുകള്‍ നല്‍കുന്നു. എത്ര പേരുകളാണ് വന്നത്. നാളെ വേറെ പേരുകള്‍ വരും. അതിനൊക്കെ പ്രതികരിക്കാനാകില്ല. ഓരോ പേരുകള്‍ മാധ്യമങ്ങള്‍ പറയുമ്പോഴും, ഞങ്ങള്‍ പറഞ്ഞിട്ടുള്ളത് അതെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ്. അതല്ലാതെ അതിനപ്പുറത്ത് ഒന്നുമില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു.

പ്രസിഡന്റിനെ എപ്പോല്‍ വെക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡിന് തീരുമാനം പ്രഖ്യാപിക്കാന്‍ അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഖ്യമന്ത്രി, പ്രസിഡന്റ്, മറ്റു നേതാക്കള്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ച് അവര്‍ തീരുമാനിക്കും. ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതു വരെ മാധ്യമങ്ങള്‍ ക്ഷമിക്കൂ എന്നും മന്ത്രി എ പി അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കുറഞ്ഞ പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിയും ബോര്‍ഡ് ചെയര്‍മാനുമെല്ലാം നോക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ല. ആവശ്യത്തിന് വൈദ്യുതിയുണ്ട്. പ്രതിസന്ധി വരുമ്പോള്‍ ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ വ്യക്തമാക്കി.

The High Command will decide who should become the KPCC President: A P Anil Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ വൈദ്യുതി വാങ്ങല്‍: മന്ത്രിസഭാ യോ​ഗത്തിൽ സണ്ണി ജോസഫ് മിണ്ടിയില്ല; സർക്കാരിന്റെ പിന്മാറ്റം പ്രശാന്തിന്റെ മുന്നറിയിപ്പിൽ

അണ്ടര്‍ 19 ഏഷ്യാകപ്പ്: സെമിയില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അഫ്ഗാന്‍; ഇന്ത്യന്‍ പ്രതീക്ഷ ആര്യവീറില്‍

കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ 19 കാരിയും കൂട്ടാളികളും അറസ്റ്റിൽ

ഹൈറേഞ്ച് ഹൈവേ നിർമ്മാണം; വനഭൂമി കൈയേറ്റ ആരോപണത്തിൽ വനം വകുപ്പിന്റെ വിശദീകരണം തേടി സുപ്രീം കോടതി സമിതി

കെപിസിസി പ്രസിഡന്റ് ആകാന്‍ യോഗ്യന്‍; രാഹുലിനും സോണിയക്കും എന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പ്: കൊടിക്കുന്നില്‍ സുരേഷ്