പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു പ്രതീകാത്മക ചിത്രം
Kerala

പാലക്കാട് പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

അന്‍പതുകാരനായ ഭര്‍ത്താവ് ഷണ്‍മുഖത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴരയോടെയാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. നീലിപ്പാറ സ്വദേശി ഗീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതുകാരനായ ഭര്‍ത്താവ് ഷണ്‍മുഖത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴരയോടെയാണ് സംഭവം.

ജോലിയ്ക്ക് പോകുന്നതിനായി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ഗീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ബസ് സ്റ്റാന്‍ഡിലുള്ളവര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചുമലിനും കഴുത്തിനുമാണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ഗീതു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറെ നാളായി ഇരുവരും അകന്നു താമസിക്കുകയാണ്. നേരത്തെയും ഷണ്‍മുഖം ഗീതുവിനെ സമാനമായ രീതിയില്‍ ആക്രമിച്ചിരുന്നു. തുടര്‍ചികിത്സയ്ക്കായി ഗീതുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം

കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ

'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്