ആലപ്പുഴ മെഡിക്കല്‍ കോളജ്‌ file
Kerala

'കട്ടിലും മെത്തയും രോഗികളുടെ അവകാശം'; മെഡിക്കല്‍ കോളജിലെത്തുന്നവര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍

നൂറു ദിവസത്തിനകം പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ഇനി കട്ടിലും മെത്തയും നല്‍കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍. ഇവ രണ്ടും രോഗികളുടെ അവകാശമാക്കിയാണ് സര്‍ക്കുലര്‍. മെഡിക്കല്‍ കോളജ് നിയമങ്ങള്‍ ഇതിനനുസൃതമായി പരിഷ്‌കരിക്കും. നൂറു ദിവസത്തിനകം പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

ഗുരുതരപരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് അഞ്ചുമിനിറ്റിനുള്ളില്‍ ചികിത്സ തുടങ്ങണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതിന്റെ പേരില്‍ രോഗി മരിച്ചുവെന്ന് പലപ്പോഴും ബന്ധുക്കള്‍ ആരോപണമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. രോഗികളുടെ സ്രവ സാംപിളുകള്‍ വാര്‍ഡില്‍ നിന്നുതന്നെ ശേഖരിക്കണമെന്നും സര്‍ക്കുലര്‍ അനുശാസിക്കുന്നു.

വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് അടിക്കടി മരുന്നിനായി ആശുപത്രികളിലെത്തുന്നത് ഒഴിവാക്കാനും നടപടിയായി. ഇത്തരം രോഗങ്ങള്‍ക്ക് വീണ്ടും വീണ്ടും ഡോക്ടറെ കാണാതെ തന്നെ അവസാന കുറിപ്പിലെ മരുന്ന് ആറുമാസം വരെ ഫാര്‍മസിയില്‍ നിന്ന് നല്‍കാമെന്നാണ് പുതിയ തീരുമാനം. ഒരുമാസത്തേക്കുള്ള മരുന്ന് ഫാര്‍മസിയില്‍ നിന്ന് ഒറ്റത്തവണയായി നല്‍കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

The Kerala government has issued a circular making beds and mattresses a patient right in medical college hospitals.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാമനിര്‍ദേശ പത്രിക തള്ളിയത് കോണ്‍ഗ്രസിന്റെ അനാസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കുന്നു'; തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാന്‍ തീരുമാനിച്ച് മീനാക്ഷിക്ഷി നടരാജന്‍

ചരിത്ര നിമിഷം; ഇന്തോനേഷ്യയുടെ പരമോന്നത പുരസ്‌കാരം മോദിക്ക് സമ്മാനിച്ചു

ഗാസയില്‍ ഭരണം ഒഴിഞ്ഞതായി ഹമാസ്, ആയുധം താഴെവെക്കില്ലെന്ന് പ്രഖ്യാപനം; അടുത്തത് എന്ത്?

എസ് സോമനാഥിനെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി; സന്തോഷമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍

കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷനിലെ മലിനജലം ജനവാസ മേഖലയിലേക്ക്; പാലക്കാട് മൈത്രി നഗർ നിവാസികൾ ദുരിതത്തിൽ