അപകടമുണ്ടാക്കിയ ലോറി/ ടിവി ദൃശ്യം 
Kerala

ഉഴമലയ്ക്കലില്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി; സ്ത്രീ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

വാഹനാപകടത്തിൽ കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കലില്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്ത്രീ മരിച്ചു. കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി  സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയത്. 

ആര്യനാടു നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി പാഞ്ഞു കയറിയതിനെത്തുടർന്ന് ബസ് സ്റ്റോപ്പ് പൂർണമായി തകർന്നുപോയി. സമീപത്തെ കുഴിയിൽ വീണാണ് ലോറി നിന്നത്. 

അപകടത്തിൽ മരിച്ച ഷീല, ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായിരുന്ന ഒരു മരത്തിന് അടിയിൽപ്പെട്ടു. അവിടെ നിന്നും ഷീലയെ പുറത്തെടുക്കുകയായിരുന്നു. ലോറി അമിത വേ​ഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 

അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായതിനു പിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT