ജിബിന്‍ ജോണ്‍ 
Kerala

മരിച്ച പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍; 13കാരിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍

പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം അസുഖബാധിതയായി മരിച്ചപ്പോഴാണ് ലൈംഗിക പീഡനവിവരം പുറത്തറിഞ്ഞത്.

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട: 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കുന്നന്താനം പാലക്കാത്തകിടി മഠത്തില്‍കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ജിബിന്‍ ജോണ്‍ എന്ന ഇട്ടിയെ (26) ആണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണില്‍ നിന്ന് മരിച്ച പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം അസുഖബാധിതയായി മരിച്ചപ്പോഴാണ് ലൈംഗിക പീഡനവിവരം പുറത്തറിഞ്ഞത്. കീഴ്‌വായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുമളി തോട്ടക്കാട് വില്ലേജില്‍ കൈലാസ മന്ദിരത്തില്‍ വിഷ്ണു സുരേഷിനെ (26) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷി മൊഴികളും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജിബിന്‍ ജോണിനെ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് 20ലധികം പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുമെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്പി അറിയിച്ചു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT