തീ പിടിച്ച വാൻ/ ടിവി ദൃശ്യം 
Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഓമ്‌നി വാന്‍ കത്തി; ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട വാന്‍ ഡിവൈഡര്‍ മറികടന്ന് വലതുഭാഗത്തേക്ക് നീങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി. പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓമ്‌നി സിഎന്‍ജി വാനിനാണ് തീപിടിച്ചത്. 

വാനില്‍ നിന്നും തീ ഉയരുന്നതുകണ്ട ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ ഡിവൈഡര്‍ മറികടന്ന് വലതുഭാഗത്തേക്ക് നീങ്ങി. 

സംഭവം കണ്ടു നിന്ന നാട്ടുകാര്‍ കട്ടകളും കല്ലുകളും എറിഞ്ഞാണ് വഹനത്തെ തടഞ്ഞത്. തീപിടുത്തം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സിഎന്‍ഡി ലീക്ക് പരിഹരിക്കുകയും തീ അണയ്ക്കുകയും ചെയ്തു. 

രാവിലെ അപകടം നടന്ന സമയത്ത് റോഡില്‍ വലിയ തിരക്ക് ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT