ഫയല്‍ ചിത്രം 
Kerala

മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍;  കേസ് അട്ടിമറിക്കുന്നു എന്ന നടിയുടെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി

കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് നടി ചൂണ്ടിക്കാട്ടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി മാറ്റി. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്. അടുത്ത ബുധനാഴ്ചയിലേക്കാണ് ഹര്‍ജി മാറ്റിയത്. 

കേസില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്നും, അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതുപരിഗണിച്ചാണ് കോടതി ഹര്‍ജി മാറ്റിയത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍, നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ നടി ഹര്‍ജിയില്‍ ഉയര്‍ത്തിയിരുന്നു.കേസില്‍ ധൃതിപിടിച്ച് കുറ്റപത്രം നല്‍കുന്നത് തടയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT