Ansiba Hassan, Ramesh Chennithala file
Kerala

'കമ്മീഷണര്‍ പറ്റിക്കുന്നില്ല, അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു'

കേസ് അന്വേഷിക്കേണ്ടത് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: നടി അന്‍സിബയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റി പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും കമ്മീഷണര്‍ തന്നെ പറ്റിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ആദ്യം പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊലീസിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുമെന്ന് ചെന്നിത്തല പറഞ്ഞു. പരാതികള്‍ പരിഹരിച്ചതിന്റെ പൊലീസ് ഓഡിറ്റ് നടത്തും. ഓഗസ്റ്റ് 15 മുതല്‍ കേരളത്തില്‍ നവീകരിക്കപ്പെട്ട പൊലീസ് ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് പീപ്പിള്‍ ഫ്രണ്ട്‌ലിയാക്കും. ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ പെയിന്റ് അടിക്കും.

ഓഗസ്റ്റ് 15 മുതല്‍ 64 സ്റ്റേഷനുകളില്‍ ഒഴികെ എസ്ഐക്കാകും സ്റ്റേഷന്‍ ചുമതല. 64 സ്റ്റേഷനുകളില്‍ സിഐ മാര്‍ക്കാകും സ്‌റ്റേഷന്‍ ചുമതല. ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമാണ്. എട്ടാം തിയതി വരെയുള്ള കണക്കുകള്‍ പ്രകാരം 6632 പേരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. 6182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. ഡി ജെ പാര്‍ട്ടികള്‍ക്ക് എതിരല്ലെന്നും എന്നാല്‍ അവിടെ ലഹരി ഉപയോഗം ഉണ്ടായാല്‍ പൊലീസ് എത്തും. സ്റ്റാര്‍ ഹോട്ടലിലും ക്യാരവാനിലും ലഹരി അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

The police had initially found no merit in Ansiba's complaint; the Commissioner is not deceiving: Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

കനത്ത മഴ: ചെമ്പന്‍തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ് ഹരിഗോപാല്‍ ചുമതലയേറ്റു

പല്ലവരായൻപട്ടി: കേരളത്തിനായി പൂക്കൾ ഒരുക്കുന്ന തമിഴ്നാടൻ ഗ്രാമം

'ശിവന്റെ കഴുത്തിലുള്ള പാമ്പിനെ പോലെയാണ് ആന്റണി; ‍ഞങ്ങൾ ഒരേ വർഷമാണ് ചേട്ടന്റെ ജീവിതത്തിലേക്ക് കയറി വന്നത്'