Athulya, Satheesh ഫയൽ
Kerala

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ്

അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച ടി അതുല്യയുടെ ഭര്‍ത്താവ് സതീഷിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തെക്കുംഭാഗം പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവില്‍ സതീഷ് ഷാര്‍ജയിലാണ്.

അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്. ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദിച്ച് ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നെന്ന ആരോപണവുമായി അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. ഭര്‍ത്താവ് പറഞ്ഞത് എല്ലാം കളവ് എന്ന് തെളിഞ്ഞു. മര്‍ദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകള്‍ ആത്മഹത്യ ചെയ്തെന്ന് പിതാവ് രാജശേഖരന്‍ പറഞ്ഞിരുന്നു.

അതുല്യയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കും. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

The police have issued a lookout notice for Satheesh, the husband of T Athulya, who died in Sharjah.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT