ഫാ. തിയോഡേഷ്യസ് ഡിക്രൂസ് 
Kerala

വര്‍ഗീയ പരാമര്‍ശം; ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരെയായ വിവാദ പരാമര്‍ശത്തില്‍ ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അതേസമയം പരാമര്‍ശം നാക്ക് പിഴയായി സംഭവിച്ചതാണെന്നും പിന്‍വലിക്കുന്നെന്നും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. 

അബ്ദുറഹിമാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം.ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി വി അബ്ദുറഹിമാന്‍. പേരില്‍ തന്നെ തീവ്രവാദിയുണ്ട് എന്നായിരുന്നു തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞത്. വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ആയിരുന്നു വൈദികന്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT