വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
Kerala

കുട്ടികള്‍ക്ക് 'സുരക്ഷ'യ്ക്കായി തോക്കേന്തി യാത്ര; രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു

ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: തെരുവുനായ ശല്യം നേരിടാന്‍ എന്ന പേരിൽ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ബേക്കല്‍  ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയതിനാണ് കേസ്. 

കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്. ഇതിന്‍രെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. നായ്ക്കളെ കൊല്ലാന്‍ തോക്കേന്തി ആഹ്വാനം നല്‍കിയെന്നും സമീറിനെതിരെ കുറ്റമുണ്ട്. നാഷണല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റു കൂടിയാണ് സമീര്‍. കുട്ടികളുടെ ഭയം മാറ്റാന്‍ മാത്രമാണ് ശ്രമിച്ചതെന്നും, കേസെടുത്തതില്‍ വിഷമമുണ്ടെന്നും സമീര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT