സ്കൂളിൽ കള്ളൻ കയറി; മോഷണത്തിന് ശേഷം ബെഡ്ഷീറ്റ് വിരിച്ച് ഉറക്കം; കുളിച്ച് കുട്ടപ്പനായി അഭിവാദ്യം അർപ്പിച്ച് മടങ്ങി! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 09:14 AM  |  

Last Updated: 17th September 2022 09:16 AM  |   A+A-   |  

They were arrested in connection with the robbery

പ്രതീകാത്മക ചിത്രം

 

കൊച്ചി: കളമശ്ശേരി ഗവ. ഹൈസ്കൂളിലും ഹയർ സെക്കൻഡറി സ്കൂളിലും മോഷണം. ഹയർ സെക്കൻഡറി സ്കൂളിന്റെ സ്റ്റാഫ് റൂമിൽ അധ്യാപകർ സൂക്ഷിച്ചിരുന്ന 2,000 രൂപ മോഷ്ടാവ് കവർന്നു. ഹൈസ്കൂളിന്റെ സ്റ്റോർ റൂം കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 

പൂട്ടാതെ കിടന്ന വിഎച്ച്എസ്എസിന്റെ ഓഫീസ് കള്ളന്റെ ശ്രദ്ധയിൽപെട്ടില്ല. സ്കൂൾ ബസിൽ നിന്ന് ഇരുമ്പു കമ്പിയെടുത്താണു രണ്ട് സ്കൂളിന്റെയും ഓഫീസ് മുറിയുടെ പൂട്ടു തകർത്തത്.

ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർ വാങ്ങി സൂക്ഷിച്ചിരുന്ന ബെഡ്ഷീറ്റുകൾ എടുത്തു വരാന്തയിലെ ബെഞ്ചിൽ വിരിച്ചു കിടന്നുറങ്ങി. പുലർച്ചെ എഴുന്നേറ്റു ശുചിമുറിയിൽ കയറി കുളിച്ചു റെഡിയായി മതിൽ ചാടിക്കടന്നു സ്കൂളിന് അഭിവാദ്യം അർപ്പിച്ചായിരുന്നു കള്ളന്റെ മടക്കം. 

12.30 നു കയറിയ കള്ളൻ പുലർച്ചെ 4.50 നാണു മടങ്ങിയത്. സ്കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്കൂളിലെത്തി പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉറക്കെ പാട്ട് വെച്ചതോടെ തര്‍ക്കം; പിന്നാലെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ