പ്രതീകാത്മക ചിത്രം 
Kerala

ഒന്നാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ചുപേർക്ക്; ഭാ​ഗ്യമിത്ര ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര ബി.എം-1ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ഭാഗ്യമിത്ര ബി.എം-1ന്റെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. BE 122895,  BB 391162,  BF 508234,   BA 247741,  BD 461013 എന്നി നമ്പറുകളാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.  രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ BA 411455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT