അതിജീവിത 
Kerala

ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്

ജില്ലാ സപ്ലൈ ഓഫീസര്‍ മഠത്തിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ്. കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് റേഷന്‍ കാര്‍ഡ് കൈമാറിയത്‌. ജില്ലാ സപ്ലൈ ഓഫീസര്‍ മഠത്തിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയത്. നേരത്തെ തങ്ങളുടെ ജീവിതദുരിതം ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ നിയമപോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

സഭാനേതൃത്വത്തിന്റെ നിശബ്ദത വേദനിപ്പിക്കുന്നുവെന്നും സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. പ്രോസിക്യൂട്ടറെ അനുവദിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലഭിച്ചില്ലെങ്കിലും നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

നീതിക്കായി നിയമപോരാട്ടം തുടരുമെന്നും സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളെ അതിജീവിക്കുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

The survivor in the Franco Mulakkal case has received a ration card

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

അടിയന്തരമായി ഇറാന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

പൊന്നമ്പലമേട്ടില്‍ മകരജ്യോതി, എൽഡിഎഫ് വിടുമെന്ന അഭ്യൂഹം തള്ളി ജോസ് കെ മാണി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഭാര്യയെ ബലാത്സംഗം ചെയ്തു; ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി

SCROLL FOR NEXT