തൃശൂർ: ‘കോളനി’ എന്ന വിശേഷണം മാറ്റുന്നത് പരിഗണനയിലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനികൾ എന്ന പേര് വിളിക്കുന്ന സമ്പ്രദായം മാറ്റണമെന്നും ഇതിനുള്ള ആലോചനയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. ഷൊർണൂർ നഗരസഭയിലെ അയ്യങ്കാളി സ്മാരക പട്ടികജാതി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"കോളനി എന്ന പേര് കേട്ടാൽത്തന്നെ അവരെ അടിമകളാക്കി തിരിച്ചവർ എന്ന അർഥം വരും. അതുകൊണ്ട് ആ പേര് മാറ്റുന്നതിനുള്ള ആലോചനയിലാണ്", മന്ത്രി പറഞ്ഞു.
ഡിജിറ്റൽ എഡ്യൂക്കേഷനുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും ഇതിൽ പാവപ്പെട്ടവർക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 1083 ആദിവാസി പ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിച്ചു. കുറച്ചു സ്ഥലങ്ങളിലും ഇന്റർനെറ്റ് എത്തിക്കാനുണ്ട്. ഇത് വേഗം പൂർത്തിയാക്കി ഇന്ത്യയിൽ ആദ്യമായി ആദിവാസിമേഖലകളിൽ മുഴുവനായും ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറും, മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates