Kerala

കടുവ ഡാമിൽ ചാടിയിട്ടില്ല, പാർക്കിനുള്ളിൽ കണ്ടെത്തി; പിടിക്കാൻ ശ്രമം

പാര്‍ക്കിനുള്ളില്‍ ശനിയാഴ്‌ച വൈകുന്നേരം കണ്ടെത്തിയ അതേ ഇടത്ത്‌ തന്നെയാണ്‌ കടുവ ഇപ്പോഴും നില്‍ക്കുന്നതെന്ന്‌ റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന്‌ രക്ഷപെട്ട കടുവയെ കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടിയില്ല. പാര്‍ക്കിനുള്ളില്‍ ശനിയാഴ്‌ച വൈകുന്നേരം കണ്ടെത്തിയ അതേ ഇടത്ത്‌ തന്നെയാണ്‌ കടുവ ഇപ്പോഴും നില്‍ക്കുന്നതെന്ന്‌ റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു.

റാപ്പിഡ്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കടുവ പുറത്തേക്ക്‌ പോവാനും, വെള്ളത്തിലേക്ക്‌ ചാടാനുമുള്ള സാധ്യതകള്‍ നിലവില്‍ ഇല്ലെന്ന്‌ റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയതിന്‌ ശേഷമായിരിക്കും നടപടി സ്വീകരിക്കുക.

മയക്കുവെടി വെച്ചോ, കെണിവെച്ച്‌ പിടിച്ചോ കൂട്ടില്‍ കയറ്റാനാവും ശ്രമം. കടുവ കൂട്ടില്‍ നിന്ന്‌ ചാടിപ്പോയതിനെ തുടര്‍ന്ന്‌ സമീപത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ ജാഗ്രതയിലാണ്‌. ശനിയാഴ്‌ച ഉച്ചയോടെയാണ്‌ 10 വയസുള്ള കടുവ കൂട്ടില്‍ നിന്നും രക്ഷപെട്ടത്‌. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച്‌ മുകളില്‍ കയറിയാണ്‌ കടുവ രക്ഷപെട്ടത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി