നിയമസഭാ കയ്യാങ്കളി ഫയൽ
Kerala

നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍

കേസിലെ ഒന്നാം സാക്ഷിയും നിയമസഭ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കോടതി വിസ്തരിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക. കയ്യാങ്കളി നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും നിയമസഭ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കോടതി വിസ്തരിക്കും.

കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍, ഡിവിആര്‍ പകര്‍ത്തിയ എഞ്ചിനീയര്‍ എന്നിവരെയും വിസ്തരിക്കും. കേസിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമസഭ കയ്യാങ്കളിക്കേസില്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിചാരണ തടയാന്‍ പ്രതികള്‍ സുപ്രീംകോടതി വരെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്, കേരള നിയമസഭയ്ക്ക് നാണക്കേടായ കയ്യാങ്കളി ഉണ്ടാകുന്നത്. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ എല്‍ഡിഎഫ് എംഎഎല്‍മാര്‍ നടത്തിയ പ്രതിഷേധവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയുമാണ് കേരളത്തിന് നാണക്കേടായി മാറിയത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് പ്രതികളായ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

സ്പീക്കറുടെ വേദിയിൽ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. മുൻമന്ത്രിമാരായ വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ.പി.ജയരാജൻ, കെ അജിത്, കെ കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ കെ അജിത് സിപിഐയിൽ നിന്നും ബിജെപിയിലേക്ക് മാറിയിരുന്നു. കേസ് പിൻവലിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ അപ്പീൽ 2021 ജൂലൈയിലാണ് സുപ്രീം കോടതി തള്ളിയത്.

The trial in the Assembly scuffle case will begin on November 3

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഷൂട്ടിങില്‍ ഉന്നം തെറ്റാതെ ഇഷ സിങ്! ത്രില്ലറിൽ 'വെള്ളി'

എല്‍പിജി സബ്‌സിഡി, സ്ഥിര നിക്ഷേപം, ജനന, മരണ രജിസ്‌ട്രേഷന്‍...; അറിയാം ഒക്ടോബറിലെ മാറ്റങ്ങള്‍

അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

'പ്രതിയ്ക്ക് പോലും അറിയില്ല ആ നാല് പേരെ എന്തിന് കൊന്നുവെന്ന്'; 'ദി തേർഡ് മർഡർ' ട്രെയിലർ