പ്രതീകാത്മക ചിത്രം 
Kerala

കുടുംബവഴക്കിൽ പരാതി, ചർച്ചയ്ക്കിടെ സിഐ ചീത്ത വിളിച്ചു; പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി ജീവനൊടുക്കി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി തൂങ്ങിമരിച്ചു. ആലുവ എടയപ്പുറത്താണ് സംഭവം. എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. 21 വയസ്സായിരുന്നു. 

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. നാളുകളായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്.  ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് നിലനിന്നിരുന്നു. ഇതില്‍ പരാതിപ്പെടാനാണ് യുവതി ആലുവ സിഐ ഓഫീസിലെത്തിയത്. 

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ച നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനോട് മോശമായി പെരുമാറിയതായി പൊലീസുകാര്‍ സൂചിപ്പിച്ചു. 

എന്നാല്‍ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി. 

എന്നാല്‍ പൊലീസ് ഇതുനിഷേധിച്ചു. ചര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനോട് മോശമായി പെരുമാറിയ യുവതിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നും സിഐ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് പൊലീസ് കേസെടുത്തു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇടമലക്കുടിയിൽ മണലിയാർ കരകവിഞ്ഞു; മൂന്ന് കുടികൾ ഒറ്റപ്പെട്ടു, ഡാമുകളിൽ റെഡ് അലർട്ട്, ദേശീയപാതയിൽ മണ്ണിടിച്ചിൽ|VIDEO

കനത്ത മഴയിൽ അതിരപ്പിള്ളിയും ചാർപ്പയും നിറഞ്ഞൊഴുകുന്നു; സുരക്ഷ മുൻനിർത്തി വിനോദസഞ്ചാരികൾക്ക് വിലക്ക് - വിഡിയോ

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ

കനത്ത മഴയിൽ ടെർമിനലിൽ വെള്ളം കയറി; പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു