അജ്മല്‍ ഷെരീഫ്‌ 
Kerala

ജോലി കിട്ടാതെ ദുബായില്‍ നിന്നും മടങ്ങി; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കി. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 28 വയസായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍ അവിടെ ജോലിയൊന്നും ലഭിച്ചില്ല. ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ജനനം 1995 മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 

അജ്മലിനെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആലുവ പോലീസിന്‌കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

പറഞ്ഞ ജോലിക്കുള്ള വിസ കിട്ടിയില്ല; ഒന്നരലക്ഷം നല്‍കണമെന്ന് ആവശ്യം, തട്ടിപ്പുകാരന്റെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

ലോക്‌സഭ അംഗസംഖ്യ 850ലേക്ക്, ബിഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

SCROLL FOR NEXT