ടെലിവിഷൻ ദൃശ്യം 
Kerala

എട്ട് ചാക്കുകൾ നിറയെ നിരോധിത പുകയില ഉത്പന്നങ്ങൾ; സൂക്ഷിച്ചത് വീട്ടിൽ; മിന്നൽ റെയ്ഡിൽ യുവാവ് കുടുങ്ങി 

പിടികൂടിയ പാൻമസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ക്ക് മാർക്കറ്റിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസിന്‍റെ നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം മാരായമുട്ടം ചെമ്മണ്ണുവിളി റോഡരികത്ത് വീട്ടിൽ സാബു (46) ആണ് അറസ്റ്റിലായത്. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 

വീട്ടിൽ നിന്ന് എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. പിടികൂടിയ പാൻമസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ക്ക് മാർക്കറ്റിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസിന്‍റെ നിഗമനം. 

ബിനു എന്ന വ്യക്തി ഹോൾസെയിൽ കച്ചവടത്തിനായി സാബുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT