പ്രതീകാത്മക ചിത്രം 
Kerala

അംഗനവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം; പ്രതി പിടിയില്‍

ജില്ലയിലെ വിവിധ അംഗനവാടിവാടിയില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: അംഗനവാടിവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം നടത്തല്‍ പതിവാക്കിയ പ്രതി പിടിയില്‍. മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി ബിജേഷ് ആണ് പിടിയിലായത്. 

ജില്ലയിലെ വിവിധ അംഗനവാടിവാടിയില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. അംഗനവാടിവാടിയില്‍ കയറി കഞ്ഞിവച്ച് കുടിച്ച ശേഷം കിടന്നുറങ്ങി പോകുമ്പോള്‍ മോഷണം നടത്തുകയുമാണ് കള്ളന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സിറ്റിയിലെ ഒരു അംഗണവാടിയില്‍ കയറി ഇയാള്‍ മോഷണം നടത്തിയിരുന്നു. അതിന് പിന്നാലെ അവിടുത്തെ ബഞ്ച് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

നേരത്തെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT