പ്രതീകാത്മക ചിത്രം 
Kerala

കള്ളനെന്ത് കളക്ടറേറ്റ്; ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം, രണ്ട് ഉദ്യോഗസ്ഥരുടെ ബാഗ് കൈക്കലാക്കി

കൊച്ചി കളക്ടറേറ്റിലെ രണ്ട് ഓഫീസുകളിലാണ് മോഷണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുരക്ഷാ ജീവനക്കാരും കാമറകളുമൊക്കെ ഉണ്ടെങ്കിലും കള്ളന്മാർക്ക് ഇതൊന്നും ഒരു തടസ്സമല്ല. കൊച്ചി കളക്ടറേറ്റിലെ രണ്ട് ഓഫീസുകളിലാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നത്. രണ്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ ബാഗ് മോഷണം പോയി. 

കളക്ടറേറ്റിലെ താഴത്തെനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിലാണ് ആദ്യത്തെ മോഷണം നടന്നത്. ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ബാഗാണ് ഇവിടേനിന്ന് മോഷ്ടിച്ചത്. പിന്നാലെ കഴിഞ്ഞദിവസം മൂന്നാംനിലയിലുള്ള ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലും മോഷണം നടന്നു. എക്സിക്യുട്ടീവ് എൻജിനീയറുടെ ബാ​ഗുമായാണ് കള്ളൻ കടന്നത്. വണ്ടിയുടെ താക്കോൽ ഉൾപ്പെടെ കള്ളൻ കൈക്കലാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT