ഹൈക്കോടതി /ഫയല്‍ ചിത്രം 
Kerala

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല: ഹൈക്കോടതി 

1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ൽ​കി​യ ഹ​ർജിയിൽ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി

സമകാലിക മലയാളം ഡെസ്ക്


കൊ​ച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ സീ​റ്റി​ൽ ‍ഡ്രൈവർക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഇ​ൻ​ഷുറ​ൻ​സ് പ​രി​ര​ക്ഷ​ക്ക്​ അ​ർ​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഇ​ൻ​ഷു​റ​ൻ​സ് കമ്പനി ന​ൽ​കി​യ ഹർ​ജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ് എ ​ബ​ദ​റു​ദ്ദീന്റെ ഉ​ത്ത​ര​വ്.

ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന മോ​ട്ടോ​ർ ആ​ക്സി​ഡ​ൻ​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ൽ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇൻഷൂറൻസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. 

നഷ്ടപരിഹാരം നല്‍കേണ്ടത് ഓട്ടോ ഉടമ

2008 ജ​നു​വ​രി 23നാണ് അ​പ​ക​ടം ഉണ്ടായത്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി ബൈ​ജു​മോ​ൻ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോകുമ്പോൾ​​ ഭീ​മ​ ഒ​പ്പം​ ക​യ​റി​യിരുന്നു. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ൽ​കി​യ ഹ​ർജിയിൽ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി. 

ഡ്രൈ​വ​റു​ടെ സീ​റ്റി​ൽ ഇ​രു​ന്ന്​ യാ​ത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന കമ്പ​നി​യു​ടെ വാ​ദം ഹൈക്കോടതി അം​ഗീകരിച്ചു.  ഓട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈ​ജു​മോ​നാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത കോ​ട​തി വ്യ​ക്ത​മാ​ക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍; എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം, റോഡ് ഷോ

കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; നിര്‍ദേശങ്ങള്‍ ഇങ്ങനെ...

കെജി സനല്‍കുമാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും, മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ

Today's Rashi Phalam March 11, 2026: നിക്ഷേപങ്ങളിൽ നിന്ന് പണം ലഭിക്കും, ഭാഗ്യമുള്ള സമയമാണിത്

അപ്രതീക്ഷിതമായി പണം വന്നുചേരും, പരിശ്രമം കൊണ്ട് വരുമാനം വര്‍ധിക്കും

SCROLL FOR NEXT