കെ മുരളീധരൻ  ടിവി ദൃശ്യം
Kerala

ടേം വ്യവസ്ഥ ഒന്നുമില്ല; തെരഞ്ഞെടുക്കപ്പെടുന്ന ആൾ അഞ്ചു വർഷവും മുഖ്യമന്ത്രിയാകും: കെ മുരളീധരൻ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിലവിൽ യാതൊരു തിടുക്കത്തിനും കാര്യമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരുമെന്നും കെ മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ നിലവിൽ യാതൊരു തിടുക്കത്തിനും കാര്യമില്ല. മെയ് നാലാം തീയതിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമുണ്ട്. വല്ലാതെ ടെൻ‌ഷനടിച്ച് 24 മണിക്കൂറിനകം നേതാവിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമില്ലല്ലോയെന്നും കെ മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എത്ര സീറ്റുകൾ ലഭിച്ചു എന്ന് നോക്കി ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കുക. നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ മാത്രമല്ല, എംപിമാരുടെ കൂടി അഭിപ്രായം തേടും. നിലവിൽ എംപിമാരായവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കെപിസിസി അധ്യക്ഷന്റെ ആവശ്യം അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാൽ നാലാം തീയതിക്ക് ശേഷം മാത്രമേ തന്റെ അഭിപ്രായം പറയൂ. കോൺ​ഗ്രസ് പ്രസിഡന്റിനെ ആർക്കും കാണാൻ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായം അറിയിക്കാനും സ്വാതന്ത്ര്യമുണ്ട്. അത് ഖാർ​ഗെയും കണ്ടയാളും മാത്രം അറിഞ്ഞാൽ മതി. ആരു പറയണം, ആരു പറയേണ്ട എന്നൊന്നും പറയാൻ താൻ അളല്ല. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കേണ്ട കാര്യമാണ്. അത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

K Muraleedharan said that there are no term limits for the post of Chief Minister and the elected leader will remain as CM for five years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്രിസ്ത്യൻ ഔട്ട്‌റീച്ച് ഫലമുണ്ടാക്കിയില്ല, ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകി'; ബിജെപിയിൽ രൂക്ഷ വിമർശനം

വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്

തകർന്നടിഞ്ഞത് ബാറ്റിങ്; തോറ്റതിന്റെ കുറ്റം ബൗളർമാർക്കും!

'ഭയാനക ദിവസം! ​പേപ്പറിൽ സൂപ്പർ താരങ്ങൾ ഉണ്ടായിട്ട് എന്ത് കാര്യം?'; പൊട്ടിത്തെറിച്ച് ഹെയ്ഡൻ

'മകനെ കൊന്നവരെ കാണണ്ട', നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

SCROLL FOR NEXT