'യാത്ര പോയതിന് പിന്നാലെ യൂട്യൂബറെ കാണാനില്ല'; പരാതിയുമായി കുടുംബം

'യാത്ര ടുഡേ' എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം ട്രാവൽ വിഡിയോകൾ പങ്ക് വെക്കുന്ന ആളാണ് ദില്‍ഷാദ്
YouTuber Dilshad
Family Files Missing Complaint for YouTuber Dilshad in Kerala
Edited By:
Updated on
1 min read

മലപ്പുറം: യൂട്യൂബറെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെയാണ് കാണാതായത്. 'യാത്ര ടുഡേ' എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം ട്രാവൽ വിഡിയോകൾ പങ്ക് വെക്കുന്ന ആളാണ് ദില്‍ഷാദ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവാവിനെക്കുറിച്ചു വിവരം ലഭിക്കാത്തതിനെത്തുടർന്ന് കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്.

YouTuber Dilshad
മുട്ട തൊണ്ടയില്‍ കുടുങ്ങി; ജീവന്‍ അപകടത്തിലായ യുവാവിന്റെ ജീവന് രക്ഷയായത് സുഹൃത്ത്

യൂട്യൂബില്‍ 9 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ദില്‍ഷാദിന്റെ ചാനലിനുളളത്. വിവിധ രാജ്യങ്ങളില്‍ യാത്ര നടത്തുന്ന വിഡിയോ ആണ് ദില്‍ഷാദ് യുട്യൂബിൽ പങ്ക് വെക്കാറുള്ളത്. അങ്ങനെ ഒരു യാത്രക്കായി കഴിഞ്ഞ ജൂണ്‍ ആറാം തീയതിയാണ് ദില്‍ഷാദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആറുദിവസം മുന്‍പാണ് അവസാനമായി യൂട്യൂബ് ചാനലില്‍ വിഡിയോ പങ്കുവെച്ചത്.

YouTuber Dilshad
'പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം പറഞ്ഞതല്ലേ സാറേ...'; എസ്ഐയോട് പൊട്ടിക്കരഞ്ഞ് സിയാദിന്റെ മകൾ; കസ്റ്റഡി മരണത്തിൽ ഞെട്ടിക്കുന്ന ശബ്ദരേഖ

എന്നാൽ കഴിഞ്ഞ നാലു ദിവസമായി ദില്‍ഷാദിനെക്കുറിച്ചു യാതൊരു വിവരവുമില്ല. ഇതോടെയാണ് തേഞ്ഞിപ്പലം പൊലീസില്‍ കുടുംബം പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTuber Dilshad
തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി
YouTuber Dilshad
ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി
YouTuber Dilshad
കോടതിയില്‍ പോയാലല്ലേ! അങ്ങനെയിപ്പോ വിവാഹമോചനം വാങ്ങണ്ട; ഇങ്ങനെ ചിന്തിക്കുന്നവരാണോ? ജാഗ്രതൈ!
Summary

Family Files Missing Complaint for YouTuber Dilshad in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com