കോടതിയില്‍ പോയാലല്ലേ! അങ്ങനെയിപ്പോ വിവാഹമോചനം വാങ്ങണ്ട; ഇങ്ങനെ ചിന്തിക്കുന്നവരാണോ? ജാഗ്രതൈ!

പങ്കാളികളിലൊരാള്‍ ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ എതിര്‍കക്ഷിയായ നിങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിട്ടുണ്ടെങ്കില്‍ ഉറപ്പായും കോടതിയില്‍ ഹാജരാകണം എന്ന് തന്നെയാണ് നിയമം പറയുന്നത്
divorce
divorcechat gpt /ai
Updated on
1 min read

ല്ലാവര്‍ക്കും നിയമം അറിയണമെന്നില്ലല്ലോ. പലപ്പോഴും വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തുന്ന കേസുകളില്‍ ആളുകള്‍ നിയമപരമായി ചിന്തിക്കുന്നതിന് പകരം ഇമോഷണലായാണ് കാര്യങ്ങള്‍ കാണുക. അത്തരം സാഹചര്യങ്ങളില്‍ വിവാഹ മോചന നോട്ടീസ് കൈയില്‍ കിട്ടുമ്പോള്‍ പലരും പറയുന്ന ഒരു കാര്യമാണ്, അങ്ങനെയിപ്പോ എളുപ്പം ഡിവോഴ്‌സ് കിട്ടുമെന്ന് വിചാരിക്കണ്ട. ഞാന്‍ കോടതിയില്‍ പോയാലല്ലേ വിവാഹമോചനം ലഭിക്കൂ എന്ന്. എന്നാല്‍ ഇത്തരം തെറ്റിദ്ധാരണകള്‍ ഉള്ളവരാണെങ്കില്‍ ഈ നിയമം കൂടി അറിഞ്ഞിരിക്കണം.

പങ്കാളികളിലൊരാള്‍ ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ എതിര്‍കക്ഷിയായ നിങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിട്ടുണ്ടെങ്കില്‍ ഉറപ്പായും കോടതിയില്‍ ഹാജരാകണം എന്ന് തന്നെയാണ് നിയമം പറയുന്നത്. കക്ഷിക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ഹാജരാകാന്‍ കഴിയാതെ വന്നാല്‍ അഭിഭാഷകന്‍ ഹാജരാകണം. തങ്ങളുടെ വാദം പറയാനുള്ള അവസരം തേടണം. ഇല്ലെങ്കില്‍ കോടതി ഒരു കക്ഷിയുടെ വാദങ്ങളും തെളിവുകളും മാത്രം പരിഗണിച്ച് എക്‌സ്പാര്‍ട്ടി ഡിവോഴ്‌സ് അനുവദിക്കും. അതായത് നിയമപരമായി പങ്കാളിക്ക് ഡിവോഴ്‌സ് കിട്ടും എന്നാണ് അര്‍ഥം.

എക്‌സ്പാര്‍ട്ടി വിധി വന്നാല്‍ പരിഹാരമുണ്ടോ?

ഇങ്ങനെ അബദ്ധം പറ്റുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അത്തരത്തില്‍ എക്‌സ്പാര്‍ട്ടി വിധി വന്നാല്‍ എന്ത് ചെയ്യും എന്നതിലും നിയമത്തില്‍ ഉത്തരമുണ്ട്. നിങ്ങള്‍ക്ക് നിയമം ഒരു അവസരം കൂടി നല്‍കും. നിങ്ങള്‍ക്ക് സമന്‍സ് ലഭിച്ചിരുന്നില്ലെങ്കിലോ ന്യായമായ കാരണത്താല്‍ കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കിലോ അതേ ഫാമിലി കോടതിയില്‍ ഓര്‍ഡര്‍ റൂള്‍ IX Rule 13 CPC പ്രകാരം സെറ്റ് അസൈഡ് പെറ്റിഷൻ ഫയല്‍ ചെയ്ത് എക്‌സ്പാര്‍ട്ടി വിധി റദ്ദാക്കാന്‍ അപേക്ഷിക്കാം. സാധാരണയായി ഇത് 30 ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യേണ്ടതാണ്. വൈകിയാല്‍ വൈകിയതിനുള്ള കാരണം വിശദീകരിച്ച് കാലതാമസം ക്ഷമിക്കണമെന്ന ഹര്‍ജിയും സമര്‍പ്പിക്കാം.

divorce
അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം; മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധം, വ്യാപക വിമര്‍ശനം
divorce
ഒരു കോടിയുടെ ലോട്ടറി ഭാഗ്യം തേടി ഒരു പതിറ്റാണ്ട്; ഇനിയെങ്കിലും തുണയ്ക്കുമോ കാരുണ്യ? കാത്തിരിപ്പിൽ ഈ ഓട്ടോ ഡ്രൈവർ
divorce
ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
Summary

'Why go to court? No need to get a divorce so easily' — Are you someone who thinks like this? Beware

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com