കെ എം ഷാജി മാധ്യമങ്ങളോട് 
Kerala

വീടുകളില്‍ മോദിയുടെ പടം വെയ്ക്കുന്നതില്‍ ഒരു കുഴപ്പവുമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കില്ലെന്ന് മന്ത്രി കെ എം ഷാജി

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം പതിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. അങ്ങനെ ഒരു എംബ്ലം വീടുകളില്‍ വെയ്ക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പൈസ കളയേണ്ട കാര്യമില്ല. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും അത്തരത്തില്‍ പല പേരുകള്‍ വന്നിട്ടുണ്ട്. ഇന്ദിര ആവാസ് യോജന എന്നൊക്കെ പേരിലുള്ള പദ്ധതികളാണ് വന്നത്. അതുപോലെ ഇപ്പോഴും വരുന്നുണ്ട് എന്ന് കരുതി അതിനെ തടുക്കേണ്ട കാര്യമില്ല. അതുകൊണ്ട് കേന്ദ്രസര്‍ക്കാരുമായി അണ്‍ഹെല്‍ത്തി ആയിട്ടുള്ള ഒരു ഡിബേറ്റിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുന്നത്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും വായ്പയെടുത്ത് വീട് നിര്‍മ്മിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്‌സിഡിയുമാണ് നല്‍കുന്നത്.

കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്നതാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ബ്രാന്റിംഗ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നതായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അഭിപ്രായം. എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന ഒറ്റ പദ്ധതി ആവിഷ്‌കരിച്ചത്.

There is nothing wrong with putting up Modi's picture in homes; Minister KM Shaji says no unhealthy discussions with the Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്‌ട്രിയ കെമിക്കൽസിൽ അവസരം; ഓഫീസർ, എഞ്ചിനീയർ,മാനേജർ തസ്തിക, അവസാന തീയതി ജൂലൈ 13

'ഇത് ഇസ്ലാമാബാദ് അല്ല'; ബാങ്ക് വിളി നിരോധിക്കാന്‍ നീക്കവുമായി ഡെന്‍മാര്‍ക്ക്

യൂണിഫോം ഉപേക്ഷിച്ചു, ഫോണ്‍ വിറ്റു; 'സര്‍വൈവല്‍ ത്രില്ലര്‍' മോഡല്‍ ഒളിച്ചോട്ടം; വഴിത്തിരിവായത് ആ ഫോട്ടോ

മികച്ച ഉറക്കത്തിന്റെ രഹസ്യം ഗുളികയിലല്ല, തലച്ചോറിനെ പഠിപ്പിക്കാൻ ചില ദൈനംദിന ശീലങ്ങൾ; ഡോക്ടറുടെ കുറിപ്പ്

അഞ്ചടിയിൽ ബെൽജിയം നോക്കൗട്ടിൽ; ഇറാനെതിരെ സമനിലയുമായി ഈജിപ്തും സീറ്റ് ഉറപ്പിച്ചു