ഡബ്ല്യൂസിസി അംഗങ്ങള്‍ വാര്‍ത്താസമ്മേളനം നടത്തുന്നു, ഫയല്‍ ചിത്രം 
Kerala

സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണം; ഡബ്ല്യൂസിസി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി

സിനിമാ സംഘടനകളിലും മറ്റിടങ്ങളിന് സമാനമായി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സിനിമാ സംഘടനകളിലും മറ്റിടങ്ങളിന് സമാനമായി സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്നും കോടതി ഉത്തരവിട്ടു.

2018ല്‍ നടിയെ ആക്രമിച്ച പശ്ചാത്തലത്തില്‍ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വിശാഖ കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂസിസിക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സിനിമാസെറ്റുകള്‍ക്ക് പുറമേ സിനിമാ സംഘടനകളിലും മറ്റിടങ്ങളിലെ പോലെ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

ഹര്‍ജിയില്‍ വനിതാ കമ്മീഷനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് വനിതാ കമ്മീഷനും നിലപാടെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരും ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മീഷനെ നിയോഗിച്ചിരുന്നു. സിനിമാ സെറ്റുകളില്‍ സ്്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന നിലപാടാണ് ഹേമ കമ്മീഷനും സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT