കാറിടിച്ച് സൈക്കിൾ യാത്രികനായ വൃദ്ധന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 17th March 2022 10:08 AM |
Last Updated: 17th March 2022 10:08 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂർ: കാറിടിച്ച് സൈക്കിൾ യാത്രികനായ വൃദ്ധൻ മരിച്ചു. തളിക്കുളത്താണ് സംഭവം. തളിക്കുളം ദേശീയപാതയിൽ ഗവൺമെന്റ് ഹൈസ്കൂളിന് സമീപമാണ് അപകടം.
തളിക്കുളം ചക്കാണ്ടൻ വീട്ടിൽ അപ്പുമോൻ ( 70) ആണ് മരിച്ചത്. രാവിലെ 7.15ഓടെയാണ് അപകടം. തൃശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.