ആര്‍ ശ്രീലേഖ 
Kerala

'ഒളിഞ്ഞിരുന്ന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു'; ഇറങ്ങിപ്പോയിട്ടില്ലെന്ന് ശ്രീലേഖ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്തയോട് പ്രതികരിച്ച് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ. ഒളിഞ്ഞിരുന്ന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും വാര്‍ത്ത ലജ്ജാകരമാണെന്നുമായിരുന്നു ശ്രീലേഖയുടെ പ്രതികരണം. തനിക്കെതിരെ ഒന്നും പറയാന്‍ കിട്ടാത്തത് മൂലം തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്.

വാര്‍ത്ത ലജ്ജാകരമാണെന്ന് ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ താല്പര്യമില്ല. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും അവര്‍ പറഞ്ഞു

തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ വട്ടിയൂര്‍ക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. പരിപാടിയില്‍ വിദേശകാര്യമന്ത്രി തന്റെ പേര് പരാമര്‍ശിക്കാത്തതില്‍ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്. കേന്ദ്രമന്ത്രി പരാമര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാജീവ് ചന്ദ്രശേഖരന്റെ പേരുമാത്രമാണ്. പിന്നീട് നേതാക്കള്‍ അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ വേദിയില്‍ എത്തിക്കുകയായിരുന്നു.

'They are secretly filming and spreading the video'; Sreelekha says she has not left

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തീകരിക്കണം; കോടതിയുടെ കര്‍ശന നിര്‍ദേശം

വിലക്കുകളെ ലംഘിച്ച് 'പാറ്റകൾ'; 'കോക്രോച്ച് ഈസ്‌ ബാക്ക്', വൻ തരംഗമായി പുതിയ അക്കൗണ്ടും

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു; അപകടം കാൽവഴുതി ആറ്റിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

'പിണറായി പവര്‍ഫുള്‍ !, പ്രായം കൂടുംതോറും കര്‍മ്മശേഷി കൂടുന്നു'; വാനോളം പുകഴ്ത്തി ഇപി ജയരാജന്‍

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ബം​ഗളൂരുവിൽ വൻ അപകടം ഒഴിവായി

SCROLL FOR NEXT