അശ്വന്ത് 
Kerala

യുവതെയ്യം കലാകാരന്‍ അശ്വന്തിന്റെ അകാലവിയോഗത്തില്‍ നടുങ്ങി കണ്ണൂരിലെ തെയ്യപ്രേമികള്‍

വടക്കെ മലബാറിലെ തെയ്യ പ്രേമികളുടെ ഹൃദയം കവര്‍ന്ന കലാകാരനാണ് അശ്വന്ത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: യുവതെയ്യം കലാകാരനായ തളിപ്പറമ്പ് കോള്‍ തുരുത്തി സ്വദേശിയായ അശ്വന്ത് (27)ന്റെ വിയോഗത്തില്‍ നടുങ്ങി കണ്ണൂരിലെ തെയ്യപ്രേമികള്‍. തിങ്കളാഴ്ച്ച പള്ളിക്കുന്ന് പുതിയതായി വാങ്ങിയ വീട്ടിലാണ് അശ്വന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കെ മലബാറിലെ തെയ്യ പ്രേമികളുടെ ഹൃദയം കവര്‍ന്ന കലാകാരനാണ് അശ്വന്ത്. മലബാറിലെ നിരവധി ക്ഷേത്രങ്ങളില്‍ കോലധാരിയായിരുന്നു അശ്വന്ത്. മീന്‍ കുന്ന് ബപ്പിരിയന്‍ തെയ്യം, ചാല്‍ കളത്തിക്കാര് പരുത്തീ വീരന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടി പ്രശസ്തനായ അശ്വന്തിന് സോഷ്യല്‍ മീഡയയിലും ഒരുപാട് ഫോളോവേഴ്‌സുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നെ തെയ്യം കെട്ടി തുടങ്ങിയ അശ്വന്ത് വളരെ വേഗത്തില്‍ തന്നെ വടക്കന്‍ കേരളത്തിലെ കാവുകളില്‍ ശ്രദ്ധേയനാവുകയായിരുന്നു.

അശ്വന്തിന്റെ തെയ്യക്കോലം കാണാന്‍ വിദേശികള്‍ ഉള്‍പ്പെടെ ദൂരദേശങ്ങളില്‍ നിന്നു പോലും തെയ്യ പ്രേമികളെത്തുമായിരുന്നു. അശ്വന്തിന്റെ മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കണ്ണൂരിലെത്തിയത്. കാട്ട്യത്തെ സൂരജിന്റെയും ജിഷയുടെയും മകനാണ്. അദ്വൈത് ഏക സഹോദരനാണ്. മൃതദ്ദേഹം കണ്ണൂര്‍ ടൗണ്‍ പൊലിസ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Theyyam shocked by Aswanth's untimely demise.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല