കള്ളന്റെ കുറിപ്പ്/ സോഷ്യൽ മീഡിയ 
Kerala

'പൈസ ഇല്ലെങ്കില്‍ എന്തിനാടാ... ഡോര്‍ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ'; നിരാശ മറയ്ക്കാതെ കള്ളന്‍, കുറിപ്പ്

നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കഷ്ടപ്പെട്ട് കവര്‍ച്ചയ്ക്ക് അകത്തു കയറിയപ്പോള്‍ കടയില്‍ ഒന്നും ഇല്ലാത്തതിന്റെ  നിരാശ മറച്ചുവെക്കാതെ കള്ളന്‍. 'പൈസ ഇല്ലെങ്കില്‍ എന്തിനാടാ... ഡോര്‍ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. കടയിലെ ചില്ലുകഷണത്തില്‍ കുറിച്ചുവെച്ചിട്ട് കള്ളന്‍ പോയി. തൃശൂര്‍ കുന്നംകുളത്തായിരുന്നു സംഭവം. 

കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിലാണ് കള്ളന്‍ കയറിയത്. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കള്ളനു കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് പണമൊന്നും കിട്ടിയില്ല. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തു കയറിയത്. 

കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു. പോകാന്‍ നേരം കള്ളന്‍ അവിടെ കിടന്ന ചില്ലു കഷണത്തില്‍ പേന കൊണ്ട് കള്ളന്‍ ഇങ്ങനെ കുറിച്ചു. 'പൈസ ഇല്ലെങ്കില്‍ എന്തിനാടാ... ഡോര്‍ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു'. കള്ളന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT