വോസിന്യയുടെ സേവ് file
Kerala

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

ലോകകപ്പില്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെര്‍ദെ (കേപ് വെര്‍ദെ) സ്‌പെയിനിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോള്‍ ആരാധകര്‍ ശ്രദ്ധിച്ചത് ബാറിനു കീഴില്‍ പാറ പോലെ ഉറച്ചു നിന്ന ഗോള്‍ കീപ്പറെയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ലോകകപ്പില്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കാബോ വെര്‍ദെ (കേപ് വെര്‍ദെ) സ്‌പെയിനിനെ ഗോളടിക്കാന്‍ സമ്മതിക്കാതെ കത്രിക പൂട്ടിട്ടപ്പോള്‍ ആരാധകര്‍ ശ്രദ്ധിച്ചത് ബാറിനു കീഴില്‍ പാറ പോലെ ഉറച്ചു നിന്ന ഗോള്‍ കീപ്പറെയാണ്. 40-ാം വയസിലാണ് ആ മനുഷ്യന്‍ ലോകകപ്പില്‍ അരങ്ങേറുന്നത്. യോസിമാര്‍ ജോസ് എവോറ ഡിയാസ് എന്ന വോസിന്യ ഒറ്റ കളിയിലൂടെ നേരെ ഓടിക്കയറിയത് ആരാധകരുടെ ഹൃദയത്തിലേക്കാണ്. സ്‌പെയിനിനെതിരായ താരത്തിന്റെ മിന്നും പ്രകടനം അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും വന്‍ ചലനമാണ് തീര്‍ത്തത്. മണിക്കൂറുകള്‍ കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണം 50,000ല്‍ നിന്നു ഏതാണ് 3 മില്ല്യണിലേക്കാണ് കുതിച്ചു ചാടിയത്. ഗോള്‍പോസ്റ്റിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്ത വോസിന്യയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ് വേര്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ ആര്‍ക്കും നുഴഞ്ഞുകയറാന്‍ പറ്റാത്തവിധം ഇത്തരത്തില്‍ പ്രതിരോധക്കോട്ട തീര്‍ക്കണമെന്നാണ് കേരള പൊലീസ് പറഞ്ഞുവെയ്ക്കുന്നത്.

കുറിപ്പ്:

എന്താ .. സ്‌ട്രോങ്ങ് അല്ലേ ??

പാസ്സ്വേര്‍ഡ് തെരഞ്ഞെടുക്കുന്നതില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്വേഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. പാസ്വേഡ് ഉണ്ടാക്കുമ്പോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തി നിര്‍മ്മിക്കണം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷന്‍ ആണ്. ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ ഒരിക്കലും പാസ്വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്വേഡായി ഉപയോഗിക്കാന്‍ പാടില്ല.

Things to keep in mind when creating a password

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'