തൃശൂര്‍: പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി. ശിവരാജുവിന് വടക്കുന്നാഥന്റെ മണ്ണില്‍ തട്ടകക്കാര്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പാണ്ടിയുടെ അകമ്പടിയോടെയാണ് രാജുവിനെ വടക്കുന്നാഥന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. ഇതാദ്യമായാണ് തൃക്കടവൂര്‍ ശിവരാജു തൃശൂര്‍ പൂരത്തിന് തിടമ്പേറ്റുന്നത്.
രാവിലെ വടക്കുന്നാഥനെ വണങ്ങിയശേഷം കിഴക്കേഗോപുരത്തിലൂടെ പുറത്തുവന്ന കൊമ്പന്‍ തുമ്പിക്കൈ ഉയര്‍ത്തി പാറമേക്കാവിലമ്മയേയും വണങ്ങി. കുളിച്ചുകുറിതൊട്ട് തുളസിമാല ചാര്‍ത്തിയായിരുന്നു രാജുവിന്റെ രാജകീയമായ കടന്നുവരവ്.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തട്ടകക്കാര്‍ എന്നിവര്‍ക്കൊപ്പം പൂരക്കമ്പക്കാരുടെ തിരക്കായിരുന്നു രാജുവിനെ വരവേല്‍ക്കാന്‍. ആര്‍പ്പുവിളികളോടെയാണ് രാജുവിനെ തട്ടകക്കാര്‍ എതിരേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates