kerala kumbh mela 
Kerala

'അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനം', കേരള കുംഭമേളയില്‍ ഇന്ന് പുണ്യസ്‌നാനവും സൂര്യാരാധനയും

കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കേരള കുംഭമേള എന്നറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും. ഇതിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ പുണ്യസ്‌നാനവും സൂര്യാരാധനയുമുണ്ടാകും.

അന്ധകാരത്താല്‍ മൂടിയ പ്രപഞ്ചത്തില്‍ സൂര്യന്‍ ഉദിച്ച ദിനമായി കണക്കാക്കപ്പെടുന്ന ദിനമാണ് രഥസപ്തമി.സൂര്യാരാധനയ്ക്കും പൂജകള്‍ക്കും ആചാര്യന്‍ സതീശ് ബാബു മുഖ്യകാര്‍മികത്വം വഹിക്കും. ശനിയാഴ്ച പുലര്‍ച്ചെ ആചാര്യന്‍ ഉമേഷിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സുബ്രഹ്മണ്യപൂജ നടന്നു. ഫെബ്രുവരി മൂന്ന് വരെ നടക്കുന്ന മഹാമാഘമഹോത്സവത്തില്‍ തൊഴാനും നിളാ സ്‌നാനം, നിള ആരതി എന്നിവയ്ക്കുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.

മഹാമാഘമഹോത്സവത്തില്‍ അഖിലകേരള ജ്യോതിശാസ്ത്രമണ്ഡലം സംഘടിപ്പിക്കുന്ന നിളാ ജ്യോതിഷസംഗമം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും.

thirunavaya mahamagha festival updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

'സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല, സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല';അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ചട്ടത്തില്‍ ഗതാഗതമന്ത്രി

ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ യുഎസ്, ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി

ഒലിച്ചുപോയത് 2.51 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളും നഷ്ടത്തില്‍; പൊള്ളി റിലയന്‍സ് ഓഹരി

SCROLL FOR NEXT