അപകടത്തില്‍പ്പെട്ട കാര്‍  
Kerala

നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

തിരുവല്ലയില്‍നിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാരയ്ക്കല്‍ സ്വാമിപാലം ശ്രീവിലാസത്തില്‍ ജയകൃഷ്ണനാണ് (22) മരിച്ചത്. തിരുവല്ല മന്നംകരചിറയില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ജയകൃഷ്ണന്റെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.

തിരുവല്ലയില്‍നിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും. മുത്തൂര്‍ കാവുംഭാഗം റോഡില്‍വച്ച് നിയന്ത്രണം വിട്ട കാര്‍ ആദ്യം പോസ്റ്റില്‍ ഇടിക്കുകയും പിന്നീട് കുളത്തിലേക്ക് വീഴുകയുമായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് ഇവരെ കാറില്‍നിന്ന് പുറത്തെത്തിച്ചത്.

കാറില്‍ ജയകൃഷ്ണനു പുറമെ അനന്തു, ഐബി എന്നിവരും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ (20) നില ഗുരുതരമാണ്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള അനന്തു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Car accident at Thiruvalla one died,Two injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT