thiruvalla spa rape case  CCTV Visuals
Kerala

സ്പാ കൂട്ടബലാത്സംഗക്കേസ്, രണ്ട് പ്രതികള്‍ കീഴടങ്ങി; അറസ്റ്റിലായവരുടെ എണ്ണം ആറായി

സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന കിരണ്‍, സജിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

പ്രതികളില്‍ ഒരാളായ തിരുവല്ല ചുമത്ര സ്വദേശി വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ഇന്ന് പിടിയിലായിരുന്നു. റാന്നിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കിരണ്‍, സജിന്‍ എന്നിവര്‍ സംസ്ഥാനം വിട്ടെന്ന നിലയില്‍ ആയിരുന്നു അന്വേഷണം പുരോഗമിച്ചിരുന്നത്. ഇതിനിടെയാണ് ഇവര്‍ തിരുവല്ല സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

thiruvalla spa rape case update: Two More absconding suspects arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിരമിക്കുന്നു? ''അച്ഛന്റെ വിയോഗത്തിൽ തകർന്നു, ഫുട്ബോളിൽ തുടരുമോ എന്നതിൽ സംശയം''

Today's Rashi Phalam August 13 |സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിച്ചതിലധികം ലഭിക്കും, യാത്രകൾ സന്തോഷകരമാകും

ധന- നിയമ വകുപ്പുകള്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്; കര്‍ണാടകയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

സിംബാബ് വെയില്‍ വൻ ബോട്ടപകടം; 44 മരണം

‘പൂജ ചെയ്താൽ ജീവിതപ്രശ്നങ്ങൾ മാറും’; ഫെയ്സ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയെ കബളിപ്പിച്ച് 13.16 ലക്ഷം തട്ടി