Auto Falls into Canal in TVM: Driver Missing 
Kerala

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി

റോഡിലെ വെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: തിരുവനന്തപുരം വേറ്റിനാട് കുറ്റിയാണി റോഡില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയെത്തുടര്‍ന്ന് റോഡില്‍ വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും തോടും റോഡും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. വിവാഹസത്കാരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഇവര്‍, റോഡിലെ വെള്ളക്കെട്ട് കണ്ട് ഓട്ടോ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകടം കണ്ട ഓടിയെത്തിയ നാട്ടുകാരാണ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിദ്യാധരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വഴുതി വെള്ളത്തിലേക്ക് പോകുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Auto-Rickshaw Swept Away into Canal in Thiruvananthapuram; Driver Missing, Wife Rescued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

അര്‍ഷ്ദീപിന്റെ '65 പവര്‍ വിക്കറ്റുകൾ', റെക്കോര്‍ഡ്!

അനായാസം, അതിവേഗം പിവി സിന്ധു! സീസണിലെ രണ്ടാം കിരീടം

ആംബുലൻസ് കാത്തുനിന്ന് മുന്നിലേക്ക് ചാടി; 21കാരന് ദാരുണാന്ത്യം

ലോക്‌സഭ തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമെന്ന് രാഹുല്‍, റാലി ഫ്ലോപ്പെന്ന് ബിജെപി, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍