പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം; സ്വർണമടക്കം ലക്ഷങ്ങളുടെ കവർച്ച

ഒരു മാസത്തിലേറെയായി വീട്ടിൽ ആൾ താമസമില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് വീട് കുത്തിത്തുറന്ന് വൻ മോഷണം. സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളുമടക്കം ലക്ഷങ്ങളുടെ വസ്തുക്കളാണ് മോഷണം പോയത്. ബാലരാമപുരം ആർസി സ്ട്രീറ്റിൽ ബെന്നി സേവ്യറുടെ വീട്ടിലാണ് മോഷണം. സ്വർണാഭരണങ്ങൾ, ടെലിവിഷൻ ഉൾപ്പെടെയുള്ളവ മോഷണം പോയി.

വീട്ടുടമ വിദേശത്താണ്. ഒരു മാസത്തിലേറെയായി വീട്ടിൽ ആൾ താമസമില്ലാതെ അടച്ചിട്ട നിലയിലാണ്. സമീപത്തുള്ള ബന്ധു വീട്ടുകാർ ദിവസവും ലൈറ്റിടുമായിരുന്നു. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ ബാലരാമപുരം പൊലീസിൽ അറിയിച്ചു. വീട്ടിലെ നാല് അലമാരകളും പൂർണമായും കുത്തിത്തുറന്നു വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അടിച്ചു മാറ്റിയിട്ടുണ്ട്. മോഷ്ടാക്കളുടെ സംഘമാണ് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു