തിരുവനന്തപുരം കോര്‍പ്പറേഷന്‍/ ഫയല്‍ ചിത്രം 
Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കെ എസ് ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വമടങ്ങിയ 48 പേരാണ് ഉണ്ടായിരുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം വാര്‍ഡിലാണ് ജനവിധി തേടുന്നത്. സൈനിക സ്‌കൂള്‍- ജി രവീന്ദ്രന്‍നായര്‍, ഞാണ്ടൂര്‍കോണം-പി ആര്‍ പ്രദീപ്, ചെമ്പഴന്തി-കെ ശൈലജ, മണ്ണന്തല-വനജ രാജേന്ദ്രബാബു, തുരുത്തുമൂല-മണ്ണാമൂല രാജേഷ്, വലിയവിള-വി മോഹന്‍ തമ്പി, മേലാംകോട് ജി പത്മകുമാര്‍, കാലടി-ശ്രുതി എസ്, കരുമം- ഹേമ സി എസ്, വെള്ളാര്‍- ഐ രഞ്ജിനി, കളിപ്പാന്‍കുളം- രേഷ്മ യു എസ്, കമലേശ്വരം- എ ബിനുകുമാര്‍, ചെറുവയ്ക്കല്‍- കെ എസ് ജയകുമാരന്‍, അലത്തറ- വി ജി പ്രവീണ സുനില്‍ എന്നിവരുടെ പേരുകളാണ് രണ്ടാം പട്ടികയില്‍ ഇടം നേടിയത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 23 സ്ഥാനാര്‍ഥികളെ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബാക്കി സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ മറ്റ് ഘടകകക്ഷികളുമായി അന്തിമധാരണയായിട്ടില്ല

Thiruvananthapuram Corporation; Congress announces second phase candidate list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

'അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; 'പിടിയിലാകാനുള്ളത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍'

ശിവഗിരി മഠം വഴി ഈഴവരിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ്; ഗുരു - ഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം പുതിയ വേദിയൊരുക്കുന്നു

വീട്ടിലെ ചില പൊടിക്കൈകൾ കൊണ്ട് താരൻ എളുപ്പം അകറ്റാം

എലിക്കു വിഷം വെക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു

SCROLL FOR NEXT