ഡോ. ഹാരിസ്  
Kerala

ആരോഗ്യമന്ത്രിയെ കണ്ടു, വിവാദത്തില്‍ ക്ഷമ ചോദിച്ചു, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡോ ഹാരിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞതായി ഡോ. ഹാരിസ് ചിറക്കല്‍. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല. ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. വിവാദങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞയായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്‌നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല. താനുമായി ബന്ധപ്പെട്ട വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

ഉപകരണങ്ങളടക്കം ഇല്ലാത്ത വിഷയത്തില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്താത്താണ് പ്രശ്‌നം. ഉദ്യോഗസ്ഥ തലത്തില്‍ ഫയല്‍ നീങ്ങാതെ കിടന്നു. സര്‍ക്കാര്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്റെ റൂമില്‍ ഒരു രഹസ്യവുമില്ല. ഓഫീസ് റൂമില്‍ ആര്‍ക്കു വേണമെങ്കിലും കയറാമെന്നും രഹസ്യങ്ങളൊന്നുമില്ലെന്നും അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. അവധിയിലായ ഡോ. ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Thiruvananthapuram medical college row latest news dr haris-response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

SCROLL FOR NEXT