Child Rights Panel  
Kerala

വിവാഹവേദിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

അലങ്കാര വിളക്കിന്റെ വയറിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: പാറശാലയിൽ വിവാഹച്ചടങ്ങിനിടെ അലങ്കാര വിളക്കിൽനിന്ന് ഷോക്കേറ്റ് 14 കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിങ്കളാഴ്ച രാത്രി നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കവെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടത്. വിവാഹവേദിയിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചതിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. റിസപ്ഷൻ ഹാളിന് സമീപം സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കിന്റെ വയറിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പാറശാല സ്റ്റേഷൻ ഹൗസ് ഓഫീസറോടും ജില്ലാ ശിശുക്ഷേമ ഓഫീസറോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അലങ്കാര പണികളെക്കുറിച്ചും സംഭവത്തിലെ വീഴ്ചകളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

The Kerala State Commission for Protection of Child Rights has registered a suo motu case following the tragic electrocution death of a 14-year-old class 9 student at a wedding reception venue in Parassala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനിശ്ചിതകാലത്തേക്ക് ഒരിടവും കൈയടക്കി വയ്ക്കാനാവില്ല; എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?; സുപ്രീം കോടതി

ബോക്‌സി ഡിസൈന്‍, സബ് 4 മീറ്റര്‍ എസ് യുവി; വരുന്നു സോനെറ്റിന്റെ ഫെയ്‌സ് ലിഫ്റ്റ്, ഫീച്ചറുകള്‍

'മമിതയെ നായികയാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; നായകനും നിർമാതാവും സമ്മതിച്ചില്ല'

റബർ വില ചരിത്രത്തിലാദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു; വില ഉയരുമ്പോഴും കർഷകർ പ്രതിസന്ധിയിൽ

155 നോട്ടൗട്ട്, ഒടുവിൽ യശസ്വി ജയ്സ്വാൾ ഫോമിലെത്തി!